
കൊച്ചി ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 3 പേര്‍ പിടിയില്‍. മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. പ്രതി മാര്‍ട്ടിന് ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളമൊരുക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
പ്രത്യേക സംഘം ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ ദിവസങ്ങളോളം തന്നെ പൂട്ടിയിട്ട് കടുത്ത ശാരീരിക പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് പ്രതി മാര്‍ട്ടിന്‍ ജോസഫിനായി പ്രത്യേക സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.
തൃശ്ശൂര്‍ സ്വദേശിയായ പ്രതിയെ പിടികൂടുന്നതിനായി നേരത്തെ പലതവണ ഇയാളുടെ വീട്ടിലെത്തിയെങ്കിലും മാര്‍ട്ടിന്‍ മുങ്ങിയിരുന്നു. നിലവില്‍ കേസന്വേഷിക്കുന്ന പ്രത്യേക സംഘം തൃശ്ശൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. അതേസമയം, സെഷന്‍സ് കോടതിയില്‍ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പൊലീസ് ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മാര്‍ട്ടിന്‍ ജോസഫും കണ്ണൂര്‍ സ്വദേശിനിയും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായാണ് യുവതിയുടെ പരാതി. രണ്ടാഴ്ചയോളം തന്നെ പൂട്ടിയിട്ടു.
പതിവായി ചൂലുകൊണ്ട് മര്‍ദിച്ചിരുന്നുവെന്നും ശരീരത്തില്‍ പൊള്ളലേല്‍പിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. ഇതിനിടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ഫ്ലാറ്റിലെ തടവില്‍ നിന്നും രക്ഷപ്പെട്ട യുവതി ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here