ഇന്ത്യൻ ചലച്ചിത്രമേഖലക്ക് വലിയൊരു നഷ്ട്ടം കൂടി.ബുദ്ധദേബ് ദാസ്ഗുപ്ത.സാമൂഹിക ബോധമുള്ള ഒരു കലാകാരനെ കൂടി നമുക്ക് നഷ്ടപ്പെടുകയാണ്.കലാപകാരിയായ കലാകാരനായിരുന്നു അദ്ദേഹം.മികച്ച മലയാളചിത്രങ്ങള്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനെതിരെ മേളവേദിയില്‍ മലയാളികൾക്കായി പൊട്ടിത്തെറിച്ച ബുദ്ധദേബ് ദാസ്ഗുപ്തയെ നമുക്കത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്നും യുവതലമുറ കഴിവുകളെ ഏകാധിപത്യത്തിനു അടിയറവ് വയ്‌ക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അതനുവദിക്കരുത് പൊരുത്തണമെന്നും നമ്മെ ഓര്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്.”സാഹിത്യത്തിലും കലാസൃഷ്ടിയിലും ഇടപെടലുകളും ഭീഷണികളും ശക്തമായിരിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള അത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. “ഇന്നത്തെ കാലഘട്ടത്തിൽ നിശ്ശബ്ദരാകുന്ന കലാകാരന്മാർക്കിടയിലെ വേറിട്ട ശബ്ദമായിരുന്നു ബുദ്ധദേബ് ദാസ്ഗുപ്ത.
എല്ലായിടങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.ഒരിക്കൽ ഗോവ ചലചിത്രോത്സവത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് വേണ്ടി നടത്തിയ തുറന്ന യുദ്ധം വാർത്തയായിരുന്നു.സിനിമയെ കുറിച്ച് ധാരണയില്ലാത്തവരാണ് ജൂറി അംഗങ്ങളെന്നും സ്വന്തം അധികാരം പ്രയോഗിക്കാന്‍ ജൂറിചെയര്‍മാന്‍ കെല്‍പ്പുകാണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മേളയുടെ ഭാഗമായുള്ള സംവാദത്തില്‍ പനോരമ ജൂറിക്കെതിരെ ബുദ്ധദേബ് ദാസ്ഗുപ്ത തുറന്നടിച്ചത് അന്ന് സംഘാടകരെ ഞെട്ടിച്ചിരുന്നു.
തയ്യാറാക്കിയ തിരക്കഥകളെ ഷൂട്ടിംഗ് വേളകളില്‍ ഉപേക്ഷിക്കുന്ന തിരക്കഥകളേക്കാള്‍ മനോഹരമായ ദൃശ്യങ്ങള്‍ യാദൃശ്ചികമായി ചിത്രീകരിക്കാന്‍ കഴിയുമെന്നും അത്തരം ദൃശ്യങ്ങളിലാണ് സിനിമയുടെ സ്വാഭാവികത നിലനില്‍ക്കുന്നതെന്നും വിശ്വസിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് അദ്ദേഹം .ചലച്ചിത്ര സംഭാവനകൾക്ക് മുൻപിൽ പ്രണാമം.
Get real time update about this post categories directly on your device, subscribe now.