കുഴല്‍പ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച് കേരളത്തിലേക്ക് കുഴൽപ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്ത് ബിജെപി എ ക്ലാസായി പരിഗണിച്ച മണ്ഡലങ്ങളിൽ ഒന്നായ ചാത്തന്നുരിലെ പണമിടപാട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ദക്ഷിണമേഖലാ ഐജിക്കും കോൺഗ്രസ് പരാതി നൽകി. അന്വേഷണം വേണമെന്ന് എൽഡിഎഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

ചാത്തന്നൂരിലെ ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവിന് രണ്ടരക്കാടി രൂപ
എത്തിയതായാണ് സൂചന. പരവൂരിൽ അമിത്ഷാ പങ്കെടുത്ത പരിപാടിക്കുമാത്രം
ലക്ഷകണക്കിനു രൂപ എത്തിയതായും ആരോപണം ഉണ്ട്.

കൊടകരയിലെ കുഴൽപ്പണക്കേസിൽ മുഖ്യപങ്കുളള ധർമരാജൻ അമിത്ഷാ പങ്കെടുത്ത യോഗത്തിന്റെ തലേ ദിവസം ചാത്തന്നൂരിലും എത്തിയതായും സംശയം ഉണ്ട്.

ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ അടുത്ത സുഹൃത്തുക്കൾ ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ട്. ഇവരിൽ ചിലരും സാമ്പത്തിക ഇടപാട് നടത്തിയതായി സൂചന ലഭിച്ചു.കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് തെളിവ് പുറത്തുവന്ന ശേഷം പ്രമുഖ സംസ്ഥാന നേതാവ് ചാത്തന്നൂരിൽ എത്തി ജില്ലാ പ്രസിഡന്റും സ്ഥാനാർഥിയുമായിരുന്ന ബി ബി ഗോപകുമാറുമായി രഹസ്യചർച്ച നടത്തി.

ചാത്തന്നൂരിൽ ദേശീയപാതയോടു ചേർന്ന ആയൂർവ്വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു ചർച്ചയെന്നും സംശയിക്കുന്നു.

അതേ സമയം ചാത്തന്നൂർ ഇടതുമുന്നണി മണ്ഡലം കമ്മിറ്റിയം ബിജെപിയുടെ ചാത്തന്നൂർ മണ്ഡലത്തിലെ ഇലക്ഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News