കൊവിഡിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന ടൂറിസം മേഖലയെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന ടൂറിസം മേഖലയെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓരോ പഞ്ചായത്തിലും ഒരു ടൂറിസം ഡസ്റ്റിനേഷനുകള്‍ ആരംഭിക്കും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജൂലൈ 15നകം വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി നിയമസഭാ സമ്മേളനത്തിനിടെ പറഞ്ഞു.

ടൂറിസം മേഖലക്ക് 33675 കോടിയുടെ നഷ്ടമാണ് കൊവിഡ് മൂലം ഉണ്ടായത്. മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാന്‍ തദ്ദേശ ടൂറിസം മേഖലകളില്‍ കൂടുതല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റെസ്‌പോണ്‍സിബിള്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ വ്യക്തമാക്കി. 2019 ല്‍ 1189000 സഞ്ചാരികള്‍ കേരളത്തില്‍ എത്തിയെന്നും 2025 ല്‍ 20 ലക്ഷം ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News