ലക്ഷദ്വീപ് വിഷയം; കൊച്ചിയിൽ ഇടത് എം പിമാരുടെ പ്രതിഷേധം ശക്തമാകുന്നു

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾ അവസാനിപ്പികാണാമെന്ന ആവശ്യവുമായി ഇടത് എം പിമാരുടെ പ്രതിഷേധം ശക്തമാകുന്നു.എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിലാണ് എം പിമ്മാരുടെ പ്രതിഷേധ സമരം നടക്കുന്നത്.ധർണ്ണ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ജോൺ ബ്രിട്ടാസ് എം പി,എളമരം കരീം എം പി, ശിവദാസൻ എം പി, എ ആരിഫ് എം പി, , കെ സോമപ്രസാദ്, ശ്രേയസ് കുമാര്‍ എം പി, ബിനോയ് വിശ്വം എം പി ,തോമസ് ചാഴികാടൻ എം പി തുടങ്ങീയവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാമെന്ന് സമ്മതിച്ചിട്ടും എംപിമാരെ ലക്ഷദ്വീപ് സന്ദർശിക്കുവാൻ അനുവദിക്കാത്ത അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്ഭവനിൽ മുന്നിൽ ഇടത് എം പിമാർ നേരത്തെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിൻ്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്. കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാൻ അനുവദിക്കരുത്. എന്നീ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിഷേധം.

അതേസമയം പ്രവേശനാനുമതി നിഷേധിക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ധാർഷ്ഠ്യമാണെന്നും അംഗീകരിക്കാനാവില്ലെന്നും ശിവദാസൻ എം പി ഫേസ്‌ബുക്കിൽ കുറിച്ചു.ലക്ഷദ്വീപിലെ ജനങ്ങൾ ദുരിതത്തിലാണ്. തങ്ങളുടെ മണ്ണും തീരവും കവർന്നെടുക്കപ്പെടുകയാണെന്ന ആശങ്ക അവർക്കുണ്ടെന്നും ദ്വീപ് ജനതയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News