വി മുരളീധരൻ്റേയും കെ സുരേന്ദ്രൻ്റേയും സ്വത്ത് വിവരം ഇ ഡി അന്വേഷിക്കണം: സലീം മടവൂർ

വി മുരളീധരൻ്റേയും കെ സുരേന്ദ്രൻ്റെയും സ്വത്ത് വിവരം ഇ ഡി അന്വേഷിക്കണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂർ.ധർമ്മരാജൻ കൊണ്ടുവന്ന പണത്തിൻ്റെ സ്രോതസ്സാണ് അന്വേഷിക്കേണ്ടതെന്നും എവിടെ നിന്ന് പണം കിട്ടിയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ഒരു ബിസിനസ് ഗ്രൂപ്പ് വഴി ബിജെപി കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഈ ഗ്രൂപ്പിന്റെ ഉടമയ്ക്ക് ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു ,

തെരഞ്ഞെടുപ്പിൽ ബിജെപി ഉപയോഗിച്ചത് കള്ളപ്പണംമാണ്. കർണ്ണാടക സർക്കാർ സ്വരൂപിച്ച കള്ളപ്പണമാണ് കേരളത്തിൽ ബിജെപിയ്ക്ക് എത്തുന്നതെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഈ കേസ് ഇ ഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് സലിം മടവൂർ നേരത്തെ ഹൈക്കോടതിയിൽ ഹർജി സമപ്പിച്ചിരുന്നു. ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലെന്നും,നിരവധി തവണ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സമഗ്ര അന്വേഷണത്തിനായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel