‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു:ദുല്‍ഖര്‍ സല്‍മാന്‍

മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാമ്ബയിന് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ പ്രതികരിച്ചിരിക്കുന്നത്.


നേരത്തെ നടന്‍ ടൊവിനോ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് അടക്കമുള്ളവര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

“അവരാണ് നമ്മുടെ സൈന്യം. നമുക്ക് ഒരു യുദ്ധം ജയിക്കാനുമുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക”, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

“കൊവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍. വളരെ ദുഷ്‍കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച്‌ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്”, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News