വിക്രം-ധ്രുവ് ചിത്രം ‘ചിയാന്‍ 60’ ഒരുങ്ങുന്നു ചിത്രത്തിന്റെ 50% ഷൂട്ടിംഗ് പൂര്‍ത്തിയായി,

വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ചിയാന്‍ 60 .വിക്രമും ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിയാന്റെയും മകന്റെയും അഡാറ് കോമ്പോയ്ക്കൊപ്പം കാര്‍ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം ‘ചിയാന്‍ 60’ ഒരുങ്ങുകയാണ്. വിക്രം, ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടന്‍ ബോബി സിംഹയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.ഈ ഗ്യാങ്സ്റ്റര്‍ ത്രില്ലറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

50% ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായതായി സംവിധായകന്‍ പറഞ്ഞു.ഫിലിം ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്.സിമ്രാന്‍,വാണി ഭോജന്‍ എന്നിവര്‍ നായികമാരായി എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News