അരി കുടാതെ വിതരണം ചെയ്യുന്ന മറ്റ് പലവ്യഞ്ജനങ്ങൾ എന്തൊക്കെ ? ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് ഹൈക്കോടതി

ലക്ഷദ്വീപിലെ ജനങ്ങൾക്ക് അരി കുടാതെ മറ്റ് പലവ്യഞ്ജനങ്ങൾ എന്തൊക്കെ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ ചൊവ്വാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി .

ദ്വീപിൽ നാൽപ്പത് ദിവസമായി കർഫ്യൂ തുടരുകയാണന്നും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ.കെ.നസീഹ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.

ദ്വീപിൽ റേഷൻ കടകൾ വഴി അരി വിതരണം ചെയ്യുന്നുണ്ടന്നും, കുട്ടികളുടെ ഉച്ചഭക്ഷണം പദ്ധതി തുടരുന്നുണ്ടന്നും കളക്ടർ അറിയിച്ചു. പല വ്യജ്ഞനങ്ങൾ അടക്കമുള്ള സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. അരി മാത്രം പോരല്ലോയെന്നും കോടതി നിരീക്ഷിച്ചു. പരാതികളിൽ നടപടി എടുക്കുന്നുണ്ടന്ന് കളക്ടർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. പരാതിയുള്ളവർ കളക്ടറെ സമീപിക്കാനും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here