കേരളം സ്‌പ്രിങ്‌ളര്‍ സഹായം തേടിയപ്പോൾ നിലവിളിച്ചവർ ഇപ്പോൾ എവിടെ?

കൊവിഡ്‌ വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പ്രിങ്‌ളര്‍ കമ്പനിയുടെ സഹായം സ്വീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കൊവിഡിന്റെ രണ്ടാംതരംഗം ശക്‌തമായ സാഹചര്യത്തില്‍ ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍, ഐ.സി.യു. കിടക്കകള്‍, ആംബുലന്‍സ്‌ തുടങ്ങി വിവിധ വിവരങ്ങള്‍ ക്രോഡീകരിക്കാനാണ്‌ എന്‍.ഐ.സിയുടെ വെബ്‌സൈറ്റ്‌ സ്‌പ്രിങ്‌ളറിന്റെ സേവനം ഉപയോഗിക്കുന്നത്‌.

രോഗബാധയുണ്ടാകുമ്പോള്‍ എന്തുചെയ്ണമെന്ന ആശയക്കുഴപ്പം നിരവധിപ്പേര്‍ക്കുണ്ട്‌. സാമൂഹിക മാധ്യമങ്ങളിലടക്കം ഓക്‌സിജന്‍ കിടക്കകള്‍ക്കായി സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടിവരുന്ന സാഹചര്യവും പരിഗണിച്ചാണ് “കൊവിഡ്‌-19 വിഭവങ്ങള്‍” ഏകോപിപ്പിക്കുന്നതെന്നു നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍ (എന്‍.ഐ.സി.)യുടെ “സെല്‍ഫ്‌ 4 സൊസൈറ്റി” (https://self4society.mygov.in/covirdesources)എന്ന വെബ്‌പേജില്‍ പറയുന്നു.

2010 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസിസ്‌റ്റന്റ്‌ സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറാർ ഡേറ്റ സംഭരണം, തരംതിരിക്കല്‍, വിനിയോഗം എന്നിവ സംബന്ധിച്ച്‌ എല്ലാ സൗകര്യങ്ങളും എന്‍.ഐ.സിയുടെ പിന്തുണയോടെ നല്‍കാന്‍ ശേഷിയുണ്ടെന്ന്‌ സത്യവാങ്‌മൂലം നല്‍കിയത്‌.കേരളത്തിൽ സ്‌പ്രിങ്‌ളറിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നടക്കുന്നതിനിടെ കൊവിഡ്‌ രോഗികള്‍ക്കായുള്ള ഡാഷ്‌ബോര്‍ഡ്‌ നിര്‍മിക്കാന്‍ ശേഷിയുണ്ടെന്നായിരുന്നു എന്‍.ഐ.സി. ഹൈക്കോടതിയെ അറിയിച്ചത്‌.എന്നാൽ സ്വന്തമായ ഡാഷ്‌ബോര്‍ഡ്‌ വികസിപ്പിച്ചില്ലെന്നു മാത്രമല്ല, ഹൈക്കോടതിയില്‍ പറഞ്ഞതിനു വിരുദ്ധമായിട്ടാണ്‌ എന്‍.ഐ.സിയുടെ തന്നെ വെബ്‌സൈറ്റ്‌ സ്‌പ്രിങ്‌ളറിനെ ആശ്രയിക്കുന്നത്‌.

എന്‍.ഐ.സിയുടെ സേവനമാവശ്യപ്പെട്ട് കേരളം കത്തുകള്‍ അയച്ചിട്ട് മറുപടി നൽകാത്ത കേന്ദ്രം ഇപ്പോൾ സ്‌പ്രിങ്‌ളറിനെ തെരഞ്ഞെടുത്തത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. സ്‌പ്രിങ്‌ളറിലെ ഡാഷ് ബോർഡിലെ വിവരങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമാകുക . പ്രാദേശിക ഭാഷയിൽ വിവരങ്ങള്‍ ലഭ്യവുമല്ലയെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here