രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 94,052 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം 6,148 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. ബിഹാർ രെജിസ്റ്റർ ചെയ്യാത്ത പഴയ കണക്കുകൾ കൂടി ഇന്നലെ പുറത്തുവിട്ടതാണ് മരണനിരക്ക് കൂടാൻ ഇടയായത്. ബിഹാറിൽ മാത്രം മൂവായിരത്തിൽ അധികം മരണമുണ്ടായി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തുടർച്ചയായ ഇരുപത്തിയെട്ടാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്.ഇന്നലെ 1,51,367 പേർ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 11 ലക്ഷത്തോളമായി കുറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.77 ശതമാനമായി.

അതേസമയം, അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിർദ്ദേശം ഡയറക്‌ടറേറ്റ് ജനറൽ ഓഫ്‌ ഹെൽത്ത് സർവീസസ് പുറത്തിറക്കി. 18 വയസിൽ താഴെയുള്ള കുട്ടികളുടെ കൊവിഡ് ചികിത്സക്ക് റെംഡസിവിർ മരുന്ന് ഉപയോഗിക്കരുത് എതെന്നും നിർദ്ദേശമുണ്ട്.ഇതുവരെ രാജ്യത്ത് 24 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു. വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം പേർക്ക് സെപ്റ്റംബറോടെ വാക്സീൻ നല്‍കണമെന്നും . ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News