സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം; ആദിവാസി, തീരദേശ മേഖലകളിൽ നിരക്ഷരരുടെ എണ്ണത്തിൽ വർദ്ധനവ്; മന്ത്രി വി ശിവന്‍കുട്ടി

കൊവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരർ ഉണ്ടെന്നും അതിൽ കൂടുതലും ആദിവാസി, തീരദേശ മേഖലകളിൽ ഉള്ളവരാണെന്നും നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി.

കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3% മായി ഉയര്‍ന്നുവെന്നും മന്ത്രി അറിയിച്ചു. 2021 മെയ് 31ലെ കണക്കനുസരിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വർദ്ധിച്ചു.കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി.

കൊവിഡിനു മുൻപ് ഇത് 10% ആയിരുന്നു.കൊവിഡിന് മുൻപ് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനവും രാജ്യത്ത് 9.1 ശതമാനവും ആയിരുന്നു.കൊവിഡിന് ശേഷം കേരളത്തിലെ നിരക്ക് 27.3 ശതമാനവും രാജ്യത്ത് 20.8% ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel