ചരിത്രത്തിന് രണ്ടു ചുവട് അകലെ റാഫ

ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരം എന്ന റെക്കോഡ് സ്വന്തം പേരിലാക്കാൻ റാഫേൽ നദാലിന് വേണ്ടത് ഇനി 2 ജയങ്ങൾ മാത്രം. ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ നൊവാക് ദ്യോക്കോവിച്ചാണ് സ്പാനിഷ് ഇതിഹാസത്തിന്റെ എതിരാളി.

കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിലായിരുന്നു റാഫ-ദ്യോക്കോ പോരാട്ടമെങ്കിൽ ഇക്കുറി ടൂർണമെന്റിൽ ഫൈനലിന് മുമ്പാണ് ഈ ക്ലാസിക്ക് പോരാട്ടമെന്ന വ്യത്യാസം മാത്രം. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലേക്ക് വെറും 2 ചുവട് മാത്രം അകലെയാണ് കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ.

ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടുന്ന പുരുഷ താരമെന്ന റെക്കോർഡ് നിലവിൽ റോജർ ഫെഡറർക്കൊപ്പം പങ്കിടുന്ന റാഫയ്ക്ക് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി നേടാനായാൽ ചരിത്രം രചിക്കാം.

2005 ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ആദ്യ ഗ്രാൻസ്ലാം സ്വന്തമാക്കിയ നദാലിന്റെ ശേഖരത്തിൽ ഇതേ വരെയായി 20 ഗ്രാൻസ്ലാം കിരീടങ്ങൾ ഉണ്ട്. 13 ഫ്രഞ്ച് ഓപ്പൺ കിരീടവും ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 2 വിംബിൾഡൺ കിരീടവും നാല് യുഎസ് ഓപ്പൺ കിരീടവും ഉൾപ്പെടെയാണ് നദാലിന്റെ റെക്കോർഡ് നേട്ടം. ഇക്കഴിഞ്ഞ ജൂൺ 3നായിരുന്നു റാഫയുടെ 36 – ആം പിറന്നാൾ. പ്രായത്തെ വെല്ലും വിധത്തിൽ കളിമൺ കോർട്ടിൽ തകർപ്പൻ ഫോം തുടരുന്ന റാഫ ഫ്രഞ്ച് ഓപ്പണിൽ കിരീടമണിയുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News