ഗേറ്റിനിടയിൽ കുടുങ്ങി നായ; രക്ഷകനായി കോഫി ഹൗസ് ജീവനക്കാരൻ

ഗേറ്റിൻ്റെ കമ്പിയിൽ തല കുടുങ്ങിയ തെരുവ് നായക്ക് രക്ഷകനായി കോഫി ഹൗസ് ജീവനക്കാരൻ . മൃതപ്രായനായ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായ ആക്രമാസക്തനായി . ഇതേ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് നായയെ രക്ഷിച്ചത്.

ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് കോഫി ഹൗസ് ജീവനക്കാരനായ അനിൽകുമാർ നായുടെ ദുരവസ്ഥ ശ്രദ്ധയിൽ പെട്ടത്. മണക്കാട് ശ്രീവരാഗം ഇരമത്ത് ലൈനിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലെ ഗേറ്റിൽ തല കുടുങ്ങിയ നിലയിൽ ആയിരുന്നു.

അവശനായിരുന്ന തെരുവ് നായയെ രക്ഷിക്കാൻ അനിൽ കുമാർ ആദ്യം ശ്രമിച്ചെങ്കിലും പക്ഷെ വിജയിച്ചില്ല. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായ ആക്രമസക്തനായി .ഇതേ തുടർന്ന് ഫയർഫോഴ്സ് എത്തി നായയെ പുറത്തെത്തിച്ചു.

പ്രഥമിക ചികിൽസ നൽകിയ ശേഷം തെരുവ് നായക്ക് ,വെള്ളവും ബിസ്ക്കറ്റും നൽകി .തുടർന്ന് നായ സ്വതന്ത്രമാക്കി. തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിലെ സൂപ്പർവൈസർ ആയ അനിൽകുമാർ കോഫി ഹൗസ് എംപ്ലോയിസ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News