ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡിജി ചലഞ്ച്

കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജി ചലഞ്ച്. ജില്ലാതല ഉദ്ഘാടനം ചലഞ്ചിലൂടെ സമാഹരിച്ച ടാബ്ലറ്റുകൾ ജില്ലാ കളക്ടർ സാംബശിവ റാവുവിന് കൈമാറി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് നിര്‍വ്വഹിച്ചു.

പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, ജില്ലാ ട്രഷറർ പി.സി ഷൈജു, എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.എ കെ അബ്ദുൽ ഹക്കീം എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ ‘ഡിജി ചലഞ്ചിന്’ ആഹ്വാനം ചെയ്തത്.ഇനി ലഭിക്കുന്ന ഉപകരണങ്ങൾ അർഹരായ കുട്ടികൾ പഠിക്കുന്ന സ്കൂൾ അധികൃതരെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News