അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ ഉടൻ മാറ്റില്ല

സംസ്ഥാന ബി ജെ പിയിൽ പടയൊരുക്കം ശക്തമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ ഉടൻ മാറ്റില്ല.സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെയും, മൂന്നംഗ സമിതിയുടെയും റിപ്പോർട്ട് തള്ളിയാണ് ഇപ്പോൾ നടപടിയെടുക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനം.കെ സുരേന്ദ്രൻ ദില്ലിയിൽ വച്ച് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന ബിജെപിക്ക് പൂർണ പിന്തുണയെന്ന് ജെപി നദ്ദ അറിയിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽപ്പണക്കേസിന്റെയും പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമെങ്കിലും ഉടനെ അത്തരം നടപടികളിലേക്ക് പോകേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

സുരേന്ദ്രനൊപ്പം ദേശീയ നേതൃത്വം നിൽക്കുമ്പോൾ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷത്തിനാണ് തിരിച്ചടി നേരിടുന്നത്. ഇപ്പോൾ നടപടി എടുത്താൽ ആരോപണങ്ങൾ പാർട്ടി ശരിവച്ചതായി പ്രതീതി സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് സുരേന്ദ്രനെ തുണയ്ക്കുന്നത്.

ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ സംസ്ഥാന നേതാക്കൾക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബിജെപിയെ സംരക്ഷിക്കുമെന്ന് ജെപി ന‌ദ്ദ പറഞ്ഞുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി

കുഴൽപ്പണം ആരോപണത്തെ പ്രതിരോധിക്കാനും ജെപി നദ്ദ സുരേന്ദ്രന് നിർദേശം കൊടുത്തു.സുരേന്ദ്രന്റെ പ്രവർത്തനങ്ങളിൽ ആർ എസ് എസിനും അതൃപ്തിയുണ്ടെങ്കിലും ആർ.എസ്.എസിന്റെ പരാതികളും പിന്നീട് പരിഗണിക്കും.കേരളത്തിൽ പാർട്ടി പ്രതിസന്ധിയിലാണെന്നും സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്നും കൃഷ്ണദാസ് – ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News