തിരുവനന്തപുരത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

നന്ദിയോട് പഞ്ചായത്തിൽ 13-ാം വാർഡ്, ആര്യനാട് പഞ്ചായത്തിൽ മൂന്ന്, 11, 16, 17, 13 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോണുകളായും ചെറുന്നിയൂർ പഞ്ചായത്തിലെ വെണ്ണിക്കോട് വാർഡിൽ വലിയമൂല കോളനിയെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്നു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇവ ഇനി കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിൽ തുടരുന്നതിനാൽ ചെമ്മരുതി, ഒറ്റൂർ, ആര്യങ്കോട്, കാഞ്ഞിരംകുളം, ഉഴമലയ്ക്കൽ, പള്ളിച്ചൽ, മലയിൻകീഴ്, മടവൂർ, കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടികയിൽത്തന്നെ തുടരും. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളുമുണ്ടാകും.

രോഗവ്യാപനം നിയന്ത്രണ വിധേയമായ തിരുവനന്തപുരം കോർപ്പറേഷൻ പട്ടം വാർഡിലെ ഗൗരീശ റെസിഡൻസ് അസോസിയേഷൻ, പി.ടി. ചാക്കോ നഗർ, എസ്.സി.ടി. നഗർ അസോസിയേഷൻ, മംഗണൂർക്കോണം റെഡിസൻസ് അസോസിയേഷൻ എന്നീ പ്രദേശങ്ങളെയും കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിനെയും കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News