നല്ല എരിവിലും പുളിയിലും ഒരു കിടിലന്‍ അച്ചാര്‍!

മലയാളികള്‍ ഭക്ഷണ പ്രിയരാണ്.അതുപോലെ തന്നെ അച്ചാര്‍ കൊതിയന്‍മാരുമാണ്.കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ മിക്ക അമ്മമാരും അച്ചാര്‍ കൂട്ടി കുഴച്ച് കൊടുക്കയും ചെയ്യും.ഉച്ച നേരങ്ങളില്‍ മിക്കവരുടെയും പാത്രത്തില്‍ അച്ചാര്‍ കാണാം.വീടുകളില്‍ ഏത്ക്കാലത്തും അച്ചാര്‍ ഉണ്ടാകും.നല്ല എരിവും,പുളിയും ഉള്ള അച്ചാര്‍ വീടുകളില്‍ ഉണ്ടാക്കാം.വെളുത്തുള്ളിയും,പച്ചമുളകും കൊണ്ടോരു രുചിയുള്ള അച്ചാര്‍.

ചേരുവകള്‍

1.തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് – 500 ഗ്രാം
2.പച്ചമുളക് മുളക് ഞെട്ടോടു കൂടിയത് – ഒരു പിടി
3.ഇഞ്ചി പൊടിയായി അരിഞ്ഞത് – 30 ഗ്രാം
4.കറിവേപ്പില – ആവശ്യത്തിന്
5.മഞ്ഞള്‍ പൊടി – 5 ഗ്രാം
6.കാശ്മീരി മുളക് പൊടി – 30ഗ്രാം
7.വറുത്തുപൊടിച്ച ഉലുവ പൊടി -10 ഗ്രാം
8.കടുക് ചതച്ചത് – 4ഗ്രാം
9.കായം പൊടി – ഗ്രാം
10.ഉപ്പ് – ആവശ്യത്തിന്
11.വിനാഗിരി – 50 ഗ്രാം
12.നല്ലെണ്ണ – 100 മില്ലി
13.കടുക് – 5 ഗ്രാം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയുംവെളുത്തുള്ളിയും ചേര്‍ത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്‍പം മൂത്തുവരുമ്പോള്‍ പച്ചമുളകും,മുളക് പൊടിയും മഞ്ഞളും, ഉലുവാപ്പൊടിയും, കടുക് ചതച്ചതും, കായവും, ഉപ്പും ചേര്‍ത്ത്
ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 -3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരി ചേര്‍ത്ത് തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു കുപ്പിയില്‍ അടച്ചു വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News