‘മതത്തിന്‍റെ കണ്ണിലൂടെയല്ല ലക്ഷദ്വീപിനെ കാണേണ്ടത്’ കൊച്ചിയിൽ ഇടത് എം പിമാർ പ്രതിഷേധിച്ചു

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾ അവസാനിപ്പികാണാമെന്ന ആവശ്യവുമായി ഇടത് എം പിമാർ പ്രതിഷേധിച്ചു. എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിലാണ് എം പിമ്മാരുടെ പ്രതിഷേധ സമരം നടക്കുന്നത്. ധർണ്ണ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ജോൺ ബ്രിട്ടാസ് എം പി,എളമരം കരീം എം പി, ശിവദാസൻ എം പി, എ ആരിഫ് എം പി, , കെ സോമപ്രസാദ്, ശ്രേയസ് കുമാര്‍ എം പി, ബിനോയ് വിശ്വം എം പി ,തോമസ് ചാഴികാടൻ എം പി തുടങ്ങീയവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാമെന്ന് സമ്മതിച്ചിട്ടും എംപിമാരെ ലക്ഷദ്വീപ് സന്ദർശിക്കുവാൻ അനുവദിക്കാത്ത അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാണ്.

മതത്തിന്‍റെ കണ്ണിലൂടെയല്ല ലക്ഷദ്വീപിനെ കാണേണ്ടതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കച്ചവടമൂല്യങ്ങള്‍ക്കുവേണ്ടി ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം.ലക്ഷദ്വീപിനെ തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എം പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ എം പിമാരുടെ സമരം ഇന്നത്തോടെ അവസാനിക്കില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News