തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഹോണറേറിയം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

2016ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഹോണറേറിയത്തിൽ വർദ്ധനവ് വരുത്തിയത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങൾക്ക് പ്രസ്തുത സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും ഹോണറേറിയം വർദ്ധനവ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News