ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കലബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ക്കഴിയുന്ന യുവതിയ്ക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.
സംഭവത്തില്‍ കലബുറഗി സ്വദേശി പിന്റോ (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആശുപത്രിക്കുള്ളില്‍ കടന്ന പിന്റോ കോവിഡ് വാര്‍ഡില്‍ ഉറങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ആംബുന്‍സിന്റെ ഡ്രൈവറാണിയാള്‍. കട്ടിലിനോടുചേര്ത്ത് ഘടിപ്പിച്ച യൂറിന്‍ ബാഗ് ഡ്രൈവര്‍ വലിച്ചുമാറ്റുകയായിരുന്നു.
തുടര്‍ന്ന് യുവതി ഉറക്കമുണരുകയും ബഹളംവെക്കുകയും ചെയ്തതോടെ വാര്‍ഡിലുണ്ടായിരുന്ന മറ്റുരോഗികള്‍ പിന്റോയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു.
ആശുപത്രിയധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മപുരം പോലീസ് എത്തിയാണ് ആശുപത്രിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് കോവിഡ് വാര്‍ഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രിയധികൃതര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here