കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ധീരതയുടെ പുതിയ അധ്യായം എഴുതിച്ചേർത്ത് ഒരു വനിത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് പലയിടത്തും ഡി വൈ എഫ് ഐ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.കൊവിഡ് വന്നു മരണമടഞ്ഞ ചെറുപുഴ ജോസ്ഗിരി സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം നൽകിയത് ഡി വൈ എഫ് ഐ വനിതാ നേതാവാണ്.ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ്‌ ജിസ്ന വെള്ളിയംകണ്ടതിലാണ് പി പി ഇ കിറ്റ് ധരിച്ച് സംസ്കാരത്തിന് നേതൃത്വം നൽകിയത്.

സ്ത്രീകളെ പൊതുധാരയിൽ നിന്നും മാറ്റിനിർത്താൻ സമൂഹത്തിലെ ചിലർ ശ്രമിക്കുമ്പോഴാണ് കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ഒരു വനിത ധീരതയുടെ പുതിയ അധ്യായം എഴുതിച്ചേർത്തത്.സംസ്കാര ചടങ്ങിന് ഡി വൈ എഫ് ഐ ജോസ്ഗിരി യൂണിറ്റിലെ സഖാക്കളാണ് പങ്കെടുത്തത്.സുബിൻ ഇല്ലിക്കുന്നത്,എബി, രഞ്ജിത്ത്, കിരൺ, ബിബിൻ, അജിത് എന്നിവരടങ്ങിയ യൂത്ത് ബ്രിഗേഡാണ് ശവസംസ്‍കാരം നടത്തിയത്.ബ്ലോക്ക് പരിധിയിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരണപ്പെട്ട നിരവധി സംസ്ക്കാരം ഡി വൈ എഫ് ഐ നേതൃത്വത്തിൽ നടന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News