യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ നിർദേശിച്ച് ബിജെപി നേതൃത്വം

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ നിർദേശിച്ച് ബിജെപി നേതൃത്വം.കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം തീരുമാനം കൈകൊള്ളുന്നത്.

നിരവധി ബിജെപി നേതാക്കൾ യെദ്യൂരപ്പക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ട്‌ വർഷത്തിനകം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ്‌ ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്‌.

ഭരണപരാജയവും ഔദ്യോഗിക തീരുമാനങ്ങളിൽ ഇടപെടാൻ മക്കളെ അനുവദിക്കുന്നുവെന്ന ആക്ഷേപവും ഉയർന്ന് വന്നത്തോടെയാണ് ബിജെപി നേതൃത്വം യെദ്യൂരപ്പക്കെതിരെ തീരുമാനം കൈകൊള്ളുന്നത്.പ്രായപരിധിയുടെ പേരിലാണ്‌ മാറ്റം നടപ്പാക്കുക. പകരക്കാരനെ തീരുമാനിക്കാൻ വൈകുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌.

2008ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ അഴിമതിക്കേസിൽപ്പെട്ട്‌ രാജിവയ്‌ക്കേണ്ടിവന്ന യെദ്യൂരപ്പ പിന്നീട്‌ ബിജെപി വിട്ട്‌ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ ബിജെപിയിൽ തിരിച്ചെത്തി.

ഇത്തവണ കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കെടുത്ത്‌ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്‌ ബിജെപിയിൽ നിന്നാണ്‌. മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയുമാണ്‌ ഫലത്തിൽ ഭരണം നടത്തുതെന്നാണ്‌ ആക്ഷേപം.

ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . ടൂറിസംമന്ത്രി സി പി യോഗേശ്വര, എംഎൽഎ അരവിന്ദ്‌ ബെല്ലാഡ്‌ എന്നിവരും യെദ്യൂരപ്പക്ക് എതിരായി പരസ്യമായി രംഗത്തുവന്നിരുന്നു .

കൊവിഡ്‌ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതും യെദ്യൂരപ്പയ്‌ക്ക്‌ തിരിച്ചടിയായി. രണ്ട്‌ വർഷത്തിനകം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ്‌ ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News