കൊവിഡ് പോസിറ്റീവായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി മരുമകള്‍; കൈയടിയോടെ സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് കൊവിഡ് പോസിറ്റീവായ ഭര്‍തൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച മരുമകള്‍ നിഹാരിക ദാസാണ്. നിരവധി പേരാണ് നിഹാരികയ്ക്ക് പ്രശംസകളുമായി രംഗത്തുവരുന്നത്.

നാഗോനിലെ റഹ പ്രദേശത്തെ അടക്ക വില്‍പനക്കാരനായ തുലേശ്വര്‍ ദാസിന് ജൂണ്‍ രണ്ടിനാണ് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

തുടര്‍ന്ന് തുലേശ്വറിനെ ആശുപത്രിയിലെത്തിക്കാന്‍ നിഹാരിക ഒരു ഓട്ടോറിക്ഷ ഏര്‍പ്പാടാക്കിയെങ്കിലും ഇടുങ്ങിയ തെരുവിലൂടെ ഓട്ടോറിക്ഷക്ക് കടന്നു പോകാന്‍ സാധിച്ചിരുന്നില്ല.

മറ്റൊരു വഴിയും മുന്നില്‍ കാണാതായതോടെയാണ് ഭര്‍തൃപിതാവിനെ ചുമലിലേറ്റി നിഹാരിക ആശുപത്രിയിലെത്തിച്ചത്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതും.

നിഹാരികയുടെ കഥ നടി എമി ബറുവയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്. കൂടാതെ, നിഹാരിക ഭര്‍തൃപിതാവ് തുലേശ്വര്‍ ദാസിനെ ചുമലിലേറ്റി നടന്നു പോകുന്നതിന്റെ ചിത്രവും പങ്കുവെച്ചു.

‘ഇന്ന് സ്ത്രീശക്തിയുടെ അത്ഭുതകരമായ പ്രകടനത്തിന്റെ ദിനമാണ്. തന്റെ ഭര്‍തൃപിതാവ് തുലേശ്വര്‍ ദാസിനെ മരുമകള്‍ നിഹാരിക ദാസ് ചുമലിലേറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, നിഹാരികയും കോവിഡ് പോസിറ്റീവ് ആണ്. പ്രചോദനമായ യുവതി വേഗം സുഖംപ്രാപിക്കട്ടെ’-എമി ബറുവ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News