നവി മുംബൈ വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം

നവി മുംബൈയിലെ പണി തുടങ്ങാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി ഇന്ന് നടന്ന പ്രക്ഷോഭ സമരത്തിൽ സ്ത്രീകൾ അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 27 ഗ്രാമങ്ങളിലെ സർവകക്ഷി സംഘർഷ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു നവി മുംബൈയിലും കല്യാണിലും പ്രക്ഷോഭങ്ങൾ നടന്നത്.

വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യമായിരുന്നു സമരത്തിൽ ഉയർന്ന് കേട്ടത്. പലയിടത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് വലിയ ആശങ്കയാണ് ഉയർത്തിയത്.

നവി മുംബൈ അന്താരാഷ്ട വിമാനത്താവളത്തിന് ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ പേരു നൽകണമെന്ന് ശിവസേനയിലെ മുതിർന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നിർദ്ദേശിച്ചിരുന്നു. ഇതിനെ അംഗീകരിച്ചു കൊണ്ടുള്ള സിഡ്കോയുടെ പ്രസ്താവന മന്ത്രിസഭയ്ക്ക് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് സംഘർഷ സമിതിയുടെ പ്രക്ഷോഭം നടത്തുവാനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here