ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ? സുരേന്ദ്രനെ ശാസിച്ച് ജെ പി നദ്ദ

കെ സുരേന്ദ്രനെ വിളിച്ചുവരുത്തി ശാസിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം. ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും സുരേന്ദ്രനോട് നദ്ദ ചോദിച്ചതായാണ് വിവരം.

അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബി ജെ പിയുടെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കിയെന്നും മൂന്ന് ശതമാനത്തിലധികം വോട്ട് കുറച്ചുവെന്നും നദ്ദ വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ തലത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ മേന്മയെന്ന് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തിയെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here