വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രത്തില്‍ അധ്യാപനം നടത്തി വിസ്മയം തീര്‍ത്ത് വിസ്മയ

വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രത്തില്‍ അധ്യാപനം നടത്തി വിസ്മയം തീര്‍ക്കുകയാണ് വിസ്മയ എന്ന കൊച്ചുമിടുക്കി. അധ്യാപകര്‍വരെ അമ്പരക്കുന്ന രീതിയിലാണ് വിസ്മയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നത്.

തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിസ്മയ പി നായരാണ് ലോക്ക്ഡൗണ്‍ കാലത്ത് സമാന ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രത്തില്‍ അധ്യാപനം നടത്തി വിസ്മയം തീര്‍ക്കുന്നത്.

മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഇതിനുള്ള ഊര്‍ജ്ജമായി വിസ്മയ ചൂണ്ടിക്കാണിക്കുന്നത്. ഇതിനോടകം തന്നെ ക്ലാസ്സുകള്‍ യുട്യൂബിലും മറ്റും തരംഗമായി മാറി കഴിഞ്ഞു.

കുറഞ്ഞ സമയംകൊണ്ട് നിരവധി പേരാണ് വിസ്മയയുടെ ഈ വീഡിയോ കണ്ടിട്ടുളളത്. അതിനാല്‍തന്നെ നിരവധി ആളുകള്‍ വിസ്മയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നതും.

വെള്ളായണി കാര്‍ഷിക കോളേജിന് സമീപം തിരുവോണത്തില്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെയും ദീപ്തിയുടെയും മകളാണ് വിസ്മയ പി നായര്‍ എന്ന കൊച്ചു മിടുക്കി. സഹോദരന്‍ പ്രണവ് പി നായര്‍ വിദ്യാര്‍ത്ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News