കൊവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് കണ്ടെത്തല്‍; പുതിയ പഠനം ഞെട്ടിപ്പിക്കുന്നത്; ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഈ ആറ് കാര്യങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. കൊവിഡ് തലച്ചോറിന് സാരമായ പ്രശ്നം വരുത്തുമെന്നാണ് നാഡീരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ കൊവിഡ് ശ്വാസകോശത്തെ ബാധിക്കുമെന്നായിരുന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

ജോര്‍ജിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂറോബയോളജി ഓഫ് സ്‌ട്രെസ് എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാന്‍ കോവിഡിന് കഴിയുമെന്നും തലച്ചോറില്‍ ഗ്രേമാറ്റര്‍ പൊതുവില്‍ കുറഞ്ഞവര്‍ക്ക് കടുത്ത മൂഡ് വ്യതിയാനങ്ങളും ഉല്‍കണ്ഠാ രോഗങ്ങളും ഉണ്ടാകാനിടയുണ്ടെന്നും നാഡീരോഗ വിദഗ്ധര്‍ പറയുന്നു.

ഏറെനാള്‍ ഓക്‌സിജന്‍ തെറാപ്പി വേണ്ടവര്‍ക്കും വെന്റിലേറ്ററില്‍ കഴിഞ്ഞവര്‍ക്കും ഭാവിയില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍.

കൊവിഡ് രോഗം രൂക്ഷമായി ഓക്‌സിജന്‍ തെറാപ്പി വേണ്ടി വന്നവര്‍ക്ക് ഗ്രേ മാറ്റര്‍ സ്ഥിതിചെയ്യുന്ന തലച്ചോറിന്റെ മുന്‍ഭാഗം കാര്യമായി ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ശരിയായ രീതിയില്‍ ഇവ പ്രവര്‍ത്തിക്കാതെ വരുന്നത് മൂലം കുഴപ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും രക്താതിസമ്മര്‍ദ്ദവും, അമിതവണ്ണവും തലച്ചോറിന് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഈ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും പദ്മശ്രീ ജേതാവ് ഡോ.ബി.എന്‍ ഗംഗാധര്‍ പറഞ്ഞു.

ഓര്‍മ്മ, ചലനശേഷി, വികാരങ്ങള്‍ എന്നിവയുടെ നിയന്ത്രണയത്തിന്റെയും വിവരങ്ങളുടെ ക്രോഡീകരണത്തിന്റെയും കേന്ദ്രമാണ് ഗ്രേ മാറ്ററുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാകാര്യങ്ങള്‍:

* തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

* രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക.

* പസിലുകള്‍ പോലുളളവ ഉപയോഗിച്ച് തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക.

* പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

* 8 മുതല്‍ 9 മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുക.

* അസാധാരണ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News