ദില്ലിയില്‍ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചുകളിച്ച് കെ സുരേന്ദ്രന്‍

ദില്ലിയില്‍ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട്ടില്‍ താമസിക്കുന്ന സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല. അതേ ദമയം അധ്യക്ഷ സ്ഥാനത്തു നിന്നും ഉടനെ തന്നെ മാറ്റില്ലെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍ ഇന്ന് ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയത്.

രണ്ട് ദിവസം മുന്നേ ദില്ലിയില്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണാതെ ഒളിച്ചുകളി നടത്തുകയായിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തിന് കാത്തിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിലും സുരേന്ദ്രന്‍ പങ്കെടുത്തില്ല.

വി മുരളീധരനൊപ്പം പ്രകാശ് ജാവദേക്കറെ കാണാന്‍ പോകുമെന്നായൊരുന്നു അറിയിപ്പ്. എന്നാല്‍ വി മുരളീധരന്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. സുരേന്ദ്രന്‍ അവിടെയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ മാറിനിന്നു. കഴിഞ്ഞ ദിവസം ജെപി നദ്ദയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

ഇതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാനുള്ള കാരണമാണ്. അതേ സമയം അധ്യക്ഷ സ്ഥാനത്തു നിന്നും ഉടനെ തന്നെ മാറ്റില്ലെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് സുരേന്ദ്രന്‍ രണ്ട് ദിവസങ്ങള്‍ക്കിടെ ഇന്ന് ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടത്.

എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാതിരുന്ന സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നും ബിജെപിക്കെതിരായ വേട്ടയടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറയാന്‍ തയ്യാറായി. ദില്ലിയില്‍ എത്തിയാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താറുള്ള കെ സുരേന്ദ്രനാണ് ഇപ്പോള്‍ ഒളിച്ചുകളി നടത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here