കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

കൊവിഡ് കാലത്ത് കളിയിടങ്ങളും, ഒത്തുചേരലുമില്ലാതെ വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ.

കോഴിക്കോട് താമരശ്ശേരി ബ്ലോക്കിന് കീഴിലെ തേനാക്കുഴി യൂണിറ്റ് കമ്മിറ്റിയാണ് പുസ്തകവണ്ടി യാത്ര തുടങ്ങിയത്. ജനപ്രതിനിധികളായ വിപിന്‍ എം കെ, നളിനി മുച്ചിലോട്ട് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

200 ല്‍ അധികം പുസ്തകങ്ങളാണ് കുട്ടികള്‍ക്കായി നല്‍കുന്നത്. ഡി വൈ എഫ് ഐ മേഖല, യുണിറ്റ് ഭാരവാഹികളായ നഫീര്‍, സിന്‍ജിത്ത്,ആദര്‍ശ്, പ്രബിഷ്, ബിനോയ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel