എന്ത്, ‘ഝാന്‍സി റാണി’യ്ക്ക് വരെ ജോലിയില്ലെന്നോ’!;കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

എന്ത്, ‘ഝാന്‍സി റാണി’യ്ക്ക് വരെ ജോലിയില്ലെന്നോ’ കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ബോളിവുഡ് നടി കങ്കണ റണൗത്തിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ലോക്ഡൗണില്‍ പ്രോജക്ടുകളൊന്നുമില്ലെന്നും നികുതിയടയ്ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് താനെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ഝാന്‍സി റാണിയ്ക്ക് വരെ ജോലിയില്ലാത്ത അവസ്ഥയോ? എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് ലോക്ഡൗണ്‍ തന്നെ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന് തുറന്നു പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോള്‍ നികുതി അടയ്ക്കാന്‍ കൂടി കഴിയുന്നില്ലെന്നാണ് പറഞ്ഞത്.പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും വര്‍ഷാവര്‍ഷം അടയ്‌ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവര്‍ഷം ഒടുക്കിയതെന്നും കങ്കണ പറഞ്ഞിരുന്നു.

നികുതി കുടിശ്ശികയ്ക്ക് മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ താന്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

“വരുമാനത്തിന്റെ 45 ശതമാനം നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും എനിക്ക് സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്,’എന്നാണ് കങ്കണ ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News