ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിൽ പതിനാറായിരത്തോളം കേസുകളും കാർണാടകയിൽ പതിനൊന്നായിരത്തോളം കേസുകളും മഹാരാഷ്ട്രയിൽ പന്ത്രണ്ടായിരത്തോളം കേസുകളും റിപ്പോർട്ട്‌ ചെയ്തു.

തുടർച്ചയായ 17ആം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10%ത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് മുൻ നിരപോരാളികളിൽ  രണ്ടാം ഡോസ് വാക്‌സിൻ വാക്‌സിൻ സ്വീകരിച്ചവർ 47% ആണെന്ന് കേന്ദ്രം. ആരോഗ്യപ്രവർത്തകരിൽ 56% പേർ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു.

കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 16,813 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 358 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 11,042 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,194 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 12,207 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 393 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. മഹർഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.45% മായി ഉയർന്നു. ദില്ലിയിൽ 305 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.41% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 4212 ആയി.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69%മാണെന്നും, തുടർച്ചയായ 17ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തിൽ താഴെയാണെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് 47% കൊവിഡ് മുന്നണി പോരാളികൾ ഇതുവരെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. ബീഹാർ, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തെലങ്കാന, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ രണ്ടാം ഡോസ് സ്വീകരിച്ച മുന്നണി പോരാളികളുടെ  എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർ 56% മാണ് . അതേ സമയം കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വളരെ കുറവാണെന്നും കേന്ദ്രം വ്യക്തമാക്കി.

നേരത്തെ യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം ഉള്ളതിനാൽ തനിക്ക് കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പറഞ്ഞ ബാബ രാംദേവ്, കോവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അലോപ്പതി ചികിത്സക്കെതിരെ ബാബ രാംദേവ് ആരോപിച്ച തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾക്കെതിരെ IMA രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here