വെട്ടിയ മരങ്ങള്‍ കണ്ടുകെട്ടിയ വനംവകുപ്പിന്റെ നടപടി; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

റവന്യു വകുപ്പിന്റെ ഉത്തരവിന്റെ പിന്‍ബലത്തില്‍ വെട്ടിയ മരങ്ങള്‍ കണ്ടു കെട്ടിയ വനംവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കാസര്‍ഗോഡ് സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്. 2020 ഒക്ടോബറിലെ റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും എന്നാല്‍ അവ കൊണ്ടുപോകാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ല എന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം.

റവന്യു വകുപ്പിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് സര്‍ക്കാര്‍ ഇന്ന് വിശദീകരിക്കണം.

നിയമവിരുദ്ധ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News