പുതുപ്പള്ളിയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം

പുതുപ്പള്ളിയില്‍ ഓണ്‍ ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ- സിപിഐഎം നേതൃത്വത്തില്‍ ഫോണുകള്‍ വിതരണം ചെയ്തു.

പുതുപ്പള്ളി ഏരിയയില്‍ ഇതിനോടകം 55 ആന്‍ഡ്രോയ്ഡ് ഫോണുകളാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സിപിഐഎം നല്‍കിയത്. പുതുപ്പള്ളി പഞ്ചായത്തില്‍ മാത്രം ഇതുവരെ 25 ഫോണുകളും വിതരണംചെയ്തു.

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലാണ് ഫോണുകള്‍ വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കൈമാറിയത്.

പുതുപ്പള്ളി ഏരിയയില്‍ പഠനാവശ്യത്തിനായി ഫോണുകള്‍ ഇല്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വരുംദിവസങ്ങളില്‍ ഫോണ്‍ വാങ്ങി നല്‍കുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി സുഭാഷ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News