കൊല്ലത്ത് വീണ്ടും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കൊല്ലത്ത് വീണ്ടും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പത്തനാപുരത്ത് കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് കഞ്ചാവു ചെടികള്‍ കണ്ടെടുത്തത്. കഞ്ചാവ് നട്ടവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.

പത്തനാപുരം പാതിരിക്കല്‍ ചിതല്‍വെട്ടി ഭാഗത്തുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എസ്റ്റേറ്റിലെ കാടുകള്‍ വെട്ടിതെളിക്കുന്നതിനിടയിലാണ് സ്ത്രീ തൊഴിലാളികള്‍ കഞ്ചാവ് ചെടികള്‍ കാണുന്നത്. എസ്റ്റേറ്റ് മാനേജരാണ് കൊല്ലം സ്‌പേഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിനെ വിവരം അറിയിച്ചത്.

കഞ്ചാവു ചെടികളില്‍ ഒരെണ്ണത്തിനു 172 സെന്റീമീറ്റര്‍ നീളവും മറ്റൊന്നിന് 112 സെന്റീമീറ്റര്‍ നീളവും ഉണ്ട്. ഗോഡൗണ്‍ കെട്ടിടത്തിന്റെ മറവിലായതിനാല്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നിന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല.

കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത സ്ഥലത്തേക്ക് ചില യുവാക്കള്‍ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും കഞ്ചാവ് ചെടികള്‍ നട്ടിരുന്ന സ്ഥലത്തേക്ക് ചില യുവാക്കള്‍ വെള്ളം കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പ്പെട്ടിരുന്നുവെന്നും തൊഴിലാളികള്‍ എക്‌സൈസിനോടു പറഞ്ഞു.

മഴക്കാലമായതിനാല്‍ ഈ ഭാഗത്തേക്ക് ആരും വരില്ലെന്ന് മനസ്സിലാക്കിയ സംഘം കഞ്ചാവ് ചെടികള്‍ വ്യാപകമാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചു.

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജീവ്, പ്രീ:ഓഫീസര്‍ ഉണ്ണികൃഷ്ണപ്പിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍, പ്രസാദ്, അഭിലാഷ് വിഷ്ണു, അജീഷ് ബാബു എന്നിവര്‍ ടീമില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here