കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിന് കാരണമായെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവാവുമൊത്തുള്ള റീല്‍സിലെ ആതിര പോസ്റ്റ് ചെയ്ത ഡ്യൂയറ്റാണ് അതി ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. പട്ടികജാതി പീഡന നിയമ പ്രകാരം കേസന്വേഷണ ചുമതല ഇനി ഡിവൈഎസ്പിക്കായിരിക്കും.
ഇന്‍സ്റ്റാഗ്രാമില്‍ 300 ഫോളൊവേഴ്‌സുള്ള ആതിര കഴിഞ്ഞ 7-ാം തീയതി റീല്‍സില്‍ പോസ്റ്റ് ചെയ്ത ഡ്യൂയറ്റാണിത്. ഇതിനെ ചോദ്യം ചെയ്ത് ആതിരയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഷാനവാസ് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം ആതിരയുടെ അമ്മയുടെ മൊഴി പ്രകാരം പൊലീസ് ഷാനവാസിനെതിരെ ഐ.പി.സി.302 പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.
രണ്ട് മക്കളുടെ അമ്മയായ ആതിര ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ചാണ് ഷാനവാസിനൊപ്പം ജീവിച്ചത്. ഷാനവാസിന്റെ ഭാര്യ രണ്ട് കൂട്ടികളെ ഉപേക്ഷിച്ച് മറ്റൊരാളുമായി ഒളിച്ചോടിയതിനു ശേഷമാണ് ഷാനവാസ് ആതിരയുമായി അടുക്കുന്നതും പിന്നീട് ഒപ്പം കൂട്ടിയതും.ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നു മാസമായ പെണ്‍കുട്ടിയുണ്ട്.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുമ്പോള്‍ മൂന്നു കുട്ടികളും സാക്ഷികളായിരുന്നു. കുട്ടികളെ ബന്ധുക്കള്‍ ഏറ്റെടുത്തു.പട്ടികജാതി പീഡന നിയമ പ്രകാരവും ഷാനവാസിനെതിരെ പൊലീസ് കേസെടുത്തു.
ഇനി ഈ കേസ് ഡിവൈഎസ്പി തലത്തില്‍ അന്വേഷിക്കും. അതെ സമയം പൊലീസ് നിരീക്ഷണത്തിലുള്ള ഷാനവാസിന്റെ നില ഗുരുതരമായി തുടരുന്നു. കൊലപാതക ശ്രമത്തിനിടെ ഷാനവാസിനും 40% ത്തോളം പൊള്ളലേറ്റിരുന്നു.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.