ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന വെബിനാര്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും.

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്‌സ് യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പി വി സുരേന്ദ്രനാഥ്, അഡ്വ. ടി കൃഷ്ണനുണ്ണി. ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here