രാജ്യത്ത് രോഗമുക്തിനിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 3,403 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.തുടർച്ചയായ 28ആം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്.

ഇന്നലെ 1,34,580 പേർ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 11 ലക്ഷത്തോളമായി കുറഞ്ഞു. കൊവിഡ് രണ്ടാം തരം​ഗത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് കൊവിഡ് രോഗബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്. രണ്ടായിരത്തിലധികം കൊവിഡ് മരണമാണ് മാർച്ച് ഒന്നിന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകൾ. 3,63,029 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ സ്ത്രീ-പുരുഷ അനുപാത്തിൽ കേരളം മുന്നിലാണ്.അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിൽ സ്ത്രീകൾ പുറകിലാണെന്നും കണക്കുകൾ.

ദേശിയ അനുപാതമനുസരിച്ച് 1,000 പുരുഷന്മാർ വാക്സിനേഷൻ സ്വീകരിക്കുമ്പോൾ 854 സ്ത്രീകൾക്ക് മാത്രമാണ് ഷോട്ട് സ്വീകരിക്കുന്നത്. കണക്കുകൾ അനുസരിച്ച് വാക്‌സിൻ സ്വീകരിക്കാൻ സ്ത്രീകൾ മുന്നോട്ട് വരുന്നില്ലെന്നാണ് കാണിക്കുന്നത്. എന്നാൽ കേരളത്തിൽ വാക്‌സിൻ സ്വീകരിച്ചവരുടെ ലിംഗ അനുപാതത്തിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ വാക്‌സിൻ സ്വീകരിച്ചു. 1000 പുരുഷന്മാർക്ക് 1087 എന്നീ അനുപതത്തിലാണ് സ്ത്രീകൾ വാക്‌സിൻ സ്വീകരിച്ചത്. കേരളത്തെ കൂടാതെ ഛത്തീസ്ഘട്ടിലും സ്ത്രീകളാണ് കൂടുതൽ വാക്‌സിൻ സ്വീകരിച്ചത്.

അതേസമയം, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട എന്നതുമായി ബന്ധപ്പെട്ട് മാർ​ഗനിർദേശം പുറത്തിറക്കി. 6 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഡോക്റുടെയോ രക്ഷിതാക്കളുടെയോ മേൽനോട്ടത്തിൽ മാസ്ക് ഉപയോഗിക്കാം. 12 വയസ്സിനു മുകളിലുള്ളവർ മുതിർന്നവരെ പോലെ തന്നെ മാസ്ക് ധരിക്കണം. 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ റെംഡിസിവിർ മരുന്ന് ഉപയോഗിക്കരുത് എന്നും നിർദേശത്തിലുണ്ട്. കുട്ടികളിലെ ഓക്സിജൻ നില പരിശോധിക്കാൻ സിക്സ് മിനുട്ട് വോക്ക് എന്ന പരിശോധന രീതിയും ഡിജിഎച്ച്എസ് നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News