എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്; ആയിഷ സുല്‍ത്താന

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആയിഷ സുല്‍ത്താന .’തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്, എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്”. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയുടെ വാക്കുകളാണിത്.

ലക്ഷദ്വീപ് വിഷയം  പുറംലോകത്തെത്തിക്കുന്നതിലും ദ്വീപ് ജനതയ്ക്ക് വേണ്ടി  ശബ്ദമുയർത്തുന്നതിലും മുന്നിൽ നിന്ന സാമൂഹ്യപ്രവർത്തകയാണ് സംവിധായിക കൂടിയായ ആയിഷ സുൽത്താന. ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് ലക്ഷദ്വീപ് പോലീസ്.
ചാനൽ ചർച്ചക്കിടയിൽ നടത്തിയ ബയോവെപ്പൺ എന്ന ഒരു പദപ്രയോഗത്തിന്റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.ആയിഷ ഇന്നലെ  എഫ് ബിയിൽ പങ്ക് വെച്ച കുറിപ്പിലെ വരികൾ ശ്രദ്ധേയമാണ്.കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും എന്നാണ് ഐഷ കുറിച്ചിരിക്കുന്നത്.തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് എന്നും ആയിഷ

കുറിപ്പിന്റെ പൂർണ്ണ രൂപം

F.I.R ഇട്ടിട്ടുണ്ട്…
രാജ്യദ്രോഹ കുറ്റം️
പക്ഷെ
സത്യമേ ജയിക്കൂ…
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും
നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും
ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്…
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം…
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്
എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്…

സമൂഹമാധ്യമങ്ങളിലൂടെ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കു മറുപടിയുമായി ഐഷ കഴിഞ്ഞദിവസം എഫ് ബി വീഡിയോയിലൂടെ രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിൽ ‘ബയോവെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ സർക്കാരിനെയോ അല്ലെന്നും ആയിഷ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ മുൻനിരയിലുള്ള ആളാണ് ആയിഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News