കൊവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിക്കാൻ അനുവദിച്ചില്ല; ആംബുലന്‍സ് ഡ്രൈവറെ യൂത്ത് ലീഗ് പ്രവര്‍ത്തകർ മർദിച്ചു

കോഴിക്കോട്: ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച് മടങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. അറഫാത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മൃതദ്ദേഹത്തെ കുളിപ്പിക്കാന്‍ സമ്മതിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അറഫാത്തിന്റെ മൊഴി.

ഒരാഴ്ച മുന്‍പ് അടക്കം ചെയ്ത മൃതദ്ദേഹത്തെ ചൊല്ലിയാണ് മര്‍ദ്ദനം അരങ്ങേറിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ മൃതദേഹം പുറത്തെടുത്ത്, മതപ്രകാരം അടക്കം ചെയ്യണമെന്നതായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ പ്രോട്ടോകോള്‍ പാലിക്കണമെന്ന് അറഫാത്ത് നിര്‍ബന്ധം പിടിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് തന്നെ മര്‍ദിച്ചതെന്നും അറഫാത്ത് പറയുന്നു.

മൃതദേഹങ്ങള്‍ അഴിപ്പിച്ച്‌ കുളിപ്പിച്ചതിനു ശേഷമേ അടക്കാവൂ എന്ന് പലരും നിര്‍ബന്ധം പിടിക്കാറുണ്ടെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News