ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്:എ എം ആരിഫ് എം പി

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് എന്ന് എ എം ആരിഫ് എം പി. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌ എടുത്തതിനെക്കുറിച്ചാണ് സമൂഹമാധ്യമത്തിലൂടെ എ എം ആരിഫ് എം പി പ്രതികരിച്ചിരിക്കുന്നത്.ലക്ഷദ്വീപ് വിഷയം പുറംലോകത്തെത്തിക്കുന്നതിലും ദ്വീപ് ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നതിലും മുന്നിൽ നിന്ന സാമൂഹ്യപ്രവർത്തകയാണ് സംവിധായിക കൂടിയായ ഐഷ സുൽത്താന. ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് ലക്ഷദ്വീപ് പോലീസ്.ചാനൽ ചർച്ചക്കിടയിൽ നടത്തിയ ബയോവെപ്പൺ എന്ന ഒരു പദപ്രയോഗത്തിന്റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

എ എം ആരിഫ് എം പിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

ഈയിടെ TV5, ABN, ആന്ധ്രാജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് കേസെടുത്തതിൽ, സുപ്രീംകോടതി ആന്ധ്രാ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുന്ന അവസരത്തിലും ഇത്തരം അധികാര പ്രമത്തതയുമായി കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രതിനിധി മുന്നോട്ട് പോവുകയാണ് .

ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിരുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച്’

സമൂഹമാധ്യമങ്ങളിലൂടെ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കു മറുപടിയുമായി ഐഷ കഴിഞ്ഞദിവസം എഫ് ബി വീഡിയോയിലൂടെ രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിൽ ‘ബയോവെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ സർക്കാരിനെയോ അല്ലെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ മുൻനിരയിലുള്ള ആളാണ് ഐഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News