നെല്ലിയമ്പം ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം

വയനാട് നെല്ലിയമ്പം ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ്. മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയനാട് നെല്ലിയമ്പത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.

നെല്ലിയമ്പം കാവടം പത്മാലയത്തില്‍ റിട്ട. അധ്യാപകന്‍ കേശവന്‍ (75) സംഭവസ്ഥലത്തു വച്ചും, പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഈ വീട്ടില്‍ ഇവര്‍ മാത്രമേ താമസമുള്ളൂ. ഇതറിയുന്ന ആളുകളാവാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലിസും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട്. ചുറ്റും തോട്ടമാണ്.

റിട്ട. അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍. മക്കളൊക്കെ പുറത്താണ് താമസം. പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

അവര്‍ അലറിക്കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടിവരികയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് കണ്ടു.

ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമായിരിക്കാമെന്ന പൊലീസ് നിഗമനം കൊലപ്പെട്ട കേശവന്റെ ബന്ധുക്കള്‍ തള്ളിക്കളഞ്ഞു.

എട്ട് മണി സമയത്ത് ആക്രമണം നടന്നതാണ് കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നതിന് അടിസ്ഥാനമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വീട് നിലനില്‍ക്കുന്ന സ്ഥലം വിജനമായ പ്രദേശത്താണെന്നും റോഡില്‍ നിന്നും വീട്ടിലേക്ക് 300 മീറ്ററിലെറെ ദൂരമുള്ളതും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News