വില്ലേജ് ഓഫീസുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി കെ രാജന്‍

വില്ലേജ് ഓഫീസുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിയെന്നാല്‍ പണം വാങ്ങല്‍ മാത്രമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും. ഇതിലൂട പുതിയ കെട്ടിടങ്ങള്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്. പകരം സേവനങ്ങളും സ്മാര്‍ട്ടാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനുവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. . കലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാര്‍ പൊരുത്തപ്പെടാന്‍ തയ്യാറാകണം.

വില്ലേജ് ഓഫീസുകളില്‍ ഗുണപരമായ മാറ്റം അനുവാര്യമാണെന്നും റവന്യൂ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസര്‍മാരാണ് പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News