കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങില്ല

കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വാക്‌സിന്‍ നയം നടപ്പില്‍ വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണക്കവേ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ വാങ്ങുന്നതിനായി ആഗോള ടെണ്ടര്‍ ക്ഷണിച്ചെങ്കിലും, ഒരു കമ്പനിയും പ്രതികരിച്ചില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News