ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയന്റെ ഐകദാർഢ്യ സംഗമങ്ങൾ

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയറിയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി ഐകദാർഢ്യ സംഗമങ്ങൾ സംഘടിപ്പിച്ചു. കൊച്ചിയിലേയും കോഴിക്കോട്ടേയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസുകൾക്ക് മുമ്പിലും കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുമ്പിലുമാണ് പരിപാടികൾ നടന്നത്.

കോഴിക്കോട് എളമരം കരീം എം പി സംഗമം ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് നിവാസികളുടെ ആവാസ വ്യവസ്ഥയെ തകർക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ധർണയിൽ പ്രതിഷേധമുയർന്നു. കോർപ്പറേറ്റുകൾക്ക് ദ്വീപ് തീറെഴുതുന്ന നയത്തിനെതിരെ ശബ്ദമുയർത്തുന്ന ദ്വീപ് നിവാസികളോട് സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം ഐകദാർഢ്യം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News