കാസര്‍കോട് കേരള – കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ബി ജെ പിയെയും ആര്‍ എസ് എസ്സിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകള്‍ എന്ന് വിശേഷിപ്പിച്ചെന്നാരോപിച്ചായിരുന്നു ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഏപ്രില്‍ 19ന് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിനെതിരെ എ ബി വി പി നല്‍കിയ പരാതിയിലായിരുന്നു സസ്‌പെന്‍ഷന്‍.

ഏപ്രില്‍ 19ലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗില്‍ബര്‍ട്ട് ക്ലാസെടുത്തത് എന്നായിരുന്നു പരാതി. പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News