ട്രെയിനുകളില്‍ പാനിക് ബട്ടണ്‍: നടപടി അറിയിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ട്രെയിനുകളില്‍ പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മുളന്തുരുത്തിയില്‍ യുവതി ടെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിര്‍ദ്ദേശം. ട്രെയിനില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും സ്വീകരിച്ച നടപെടികളും വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.

സൗമ്യ വധത്തിന് ശേഷം യാത്രക്കാരുടെ സുരക്ഷക്കായി 200 പൊലീസുകാരുടെ സേവനം റെയില്‍വേയ്ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ വേതനത്തില്‍ പകുതി വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ് നടപടി ഒന്നും സ്വീകരിച്ചിട്ടില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് അന്വേഷണം നടത്തിയെന്നും കുറ്റപത്രം ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News