സി പി ഐ എം നേതാവ് പി കെ കുഞ്ഞനന്തന് ഒന്നാം ചരമ വാര്‍ഷികം; ഇ പി ജയരാജന്‍ സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു

സി പി ഐ എം നേതാവ് പി കെ കുഞ്ഞനന്തന് ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍ പാറാലില്‍ പി കെ കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപം സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ അനാച്ഛാദനം ചെയ്തു. സി പി ഐ എം ബ്രാഞ്ചുകളിലും അനുസ്മരണ പരിപാടികള്‍ നടന്നു

പാനൂരുകാരുടെ മനസ്സില്‍ മരണത്തെ തോല്‍പ്പിച്ച ധീരനായ പോരാളിയാണ് സഖാവ് കുഞ്ഞനന്തന്‍. നാടിന്റെ പ്രിയങ്കരനായ നേതാവ് ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നുന്നതിന്റെ തെളിവായി ഒന്നാം അനുസ്മരണ ദിനം. അനുസ്മരണ ദിനത്തിന്റെ ഭാഗമായി 78 പാര്‍ട്ടി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. പാറാലില്‍ പി കെ കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപം ഇ പി ജയരാജന്‍ അനാച്ഛാദനം ചെയ്തു. മരണത്തിന് ശേഷവും കമ്മ്യൂണിസ്റ്റ് വിരുദ്ധരും വലത് മധ്യങ്ങളും പി കെ കുഞ്ഞനന്തനെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സി പി ഐ എം പാറാല്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ഒരുക്കിയ പി കെ കുഞ്ഞനന്തന്‍ ഹാള്‍ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ഏഴു മണിക്ക് സ്മൃതിപദങ്ങളിലൂടെ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ അനുസ്മരണ പരിപാടി സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News