ഇതൊക്കെ കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍; സന്തോഷത്തിനിടെ അച്ഛന്‍റെയും അനിയന്‍റെയും വിയോ​ഗം ഓര്‍മ്മിച്ച്‌ ചേതന്‍ സക്കറിയ

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ ആദ്യം താരമായത്. ഇപ്പോള്‍ ഇതാ ശ്രീലങ്കയ്ക്ക് എതിരായ പരമ്ബരയിലേക്കും ചേതന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. വ്യക്തിപരമായി വലിയ നഷ്ടങ്ങളില്‍ നില്‍ക്കുമ്ബോഴാണ് ചേതന്‍ സക്കറിയ ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്ന തന്റെ സ്വപ്നത്തിലേക്ക് നടന്നെത്തുന്നത്. അമ്മയ്ക്കും മരിച്ചുപോയ തന്റെ അച്ഛനുമാണ് ഈ നേട്ടം സമര്‍പ്പിക്കുന്നതെന്നാണ് ചേതന്‍ പറയുന്നത്. ചേതന്റെ സഹോദരനും പിന്നാലെ അച്ഛനും മരണമടഞ്ഞത് സമീപകാലത്താണ്. ഇതില്‍ നിന്ന് കുടുംബം മോചിതമായി വരുമ്ബോഴാണ് ഇന്ത്യന്‍ ടീമിലേക്കുളള വിളി എത്തുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ജീവിതത്തിലെ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ദൈവം എന്നെ കൊണ്ടുപോകുന്നത്. അച്ഛന്‍ ഇതൊക്കെ കാണാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആ​ഗ്രഹിക്കുന്നത്. ഞാന്‍ ഇന്ത്യയുടെ ജേഴ്സി അണിയുന്നത് കാണാന്‍ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ചേതന്‍ പറഞ്ഞു.

എന്റെ സഹോദരനെ നഷ്ടമായി ഒരുമാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഐപിഎല്ലില്‍ നിന്നും വലിയ കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛന്‍ മരിച്ചു. ഇപ്പോള്‍ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അച്ഛന്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ പൊരുതുമ്ബോള്‍ ഞാന്‍ ഏഴുദിവസം ആശുപത്രിയില്‍ ആയിരുന്നു. എന്നെ ക്രിക്കറ്റില്‍ തുടരാന്‍ അനുവദിച്ചത് അച്ഛനും അമ്മയുമാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ നേട്ടം. നൈറ്റ് ബൗളര്‍ ആകാനെങ്കിലും അവസരം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ചേതന്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ചാണ് ചേതന്റെ പിതാവ് മരിച്ചത്. രാജസ്ഥാന്‍ റോയല്‍സ് 1.20 കോടി നല്‍കിയാണ് ചേതന്‍ സക്കറിയയെ ടീമിലെടുത്തത്. ഏഴ് മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ ഏഴുവിക്കറ്റുകളും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News