ബിജെപിയിൽ പൊട്ടിത്തെറി; കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം പിന്തുണച്ചാൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കൃഷ്ണദാസ് ശോഭാപക്ഷങ്ങൾ

കെ.സുരേന്ദ്രനെ പിന്തുണക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചാൽ സംസ്ഥാന ബിജെപിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന. സുരേന്ദ്രനെ വെച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കേന്ദ്രനേതൃത്വത്തോട് ആവർത്തിച്ച് കൃഷ്ണദാസ് ശോഭാപക്ഷങ്ങൾ.

സുരേന്ദ്രൻ കേരളത്തിലെ പാർട്ടിയുടെ വളർച്ച ഇല്ലാതാക്കിയെന്നും പാർട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സുരേന്ദ്രനെ നീക്കണമെന്നും ആവശ്യം. സുരേന്ദ്രൻ വിരുദ്ധ പക്ഷനേതാക്കൾ അടുത്തആഴ്ച യോഗം ചേരുമെന്നും വിവരമുണ്ട്.

കേരളത്തിൽ 2004 നു ശേഷം ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം വർധിപ്പിച്ചുകൊണ്ട് വളർന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും 4 ശതമാനം വോട്ട് കുറക്കുകയും ചെയ്ത് കേരളത്തിലെ പാർട്ടിയുടെ വളർച്ച തടഞ്ഞ സംസ്ഥാന അധ്യക്ഷനെ വെച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

കേരള ബിജെപി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ നേതൃമാറ്റം ഉചിതമാകുമോയെന്ന ദേശീയ നേതൃത്വത്തിന്റെ സന്ദേഹത്തിനിടയിലാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയ ഇരു വിഭാഗവും ഇപ്പോൾ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും കത്തയച്ചിരിക്കുന്നത്. കേരളത്തിലെ ബി ജെ പിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും സുരേന്ദ്രനെ മാറ്റിയേ തീരു എന്ന ശക്തമായ നിലപാടിലാണ് കൃഷ്ണദാസ് ശോഭ പക്ഷങ്ങൾ.

ദേശീയ നേതാക്കൾക്ക്കത്തെഴുതിയതിന് പിന്നാലെ മുരളിധര സുരേന്ദ്രൻ വിരുദ്ധ പക്ഷത്തെ പ്രധാന നേതാക്കൾ അടുത്ത ആഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.. സഹായത്തിനായി സുരേന്ദ്രൻ പല നേതാക്കളുടെയും പിന്തുണ തേടുന്നുണ്ട്. എന്നാൽ കൃഷ്ണദാസ് ശോഭ പക്ഷവും കടുത്ത നിലപാടിലേക്കാണ് നീങ്ങുന്നത്. വരുംദിനങ്ങളിൽ ബി ജെ പി ക്കകത്തെ പ്രശ്നങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News